ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞത് പൗരന്മാര്‍ക്ക് ഗുണം ചെയ്യും; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞത് പൗരന്മാര്‍ക്ക് ഗുണം ചെയ്യും; സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി

ന്യൂ​ഡ​ല്‍​ഹി: ജമ്മുകാശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞത് ജ​ന​ങ്ങ​ള്‍​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. ജ​മ്മു കാ​ഷ്മീ​രി​ലും ല​ഡാ​ക്കി​ലും അ​ടു​ത്തി​ടെ വ​രു​ത്തി​യ മാ​റ്റ​ങ്ങ​ള്‍ അ​വി​ടു​ത്തെ ജ​ന​ങ്ങ​ള്‍​ക്ക് വ​ള​രെ​യ​ധി​കം ഗു​ണം ചെ​യ്യും. രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​മു​ള്ള പൗ​ര​ന്‍​മാ​ര്‍​ക്ക് ല​ഭി​ക്കു​ന്ന അ​തേ അ​വ​കാ​ശ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഇ​തോ​ടെ കാ​ഷ്മീ​ര്‍ ജ​ന​ത​യ്ക്കും ല​ഭി​ക്കു​മെ​ന്നും രാ​ഷ്ട്ര​പ​തി പ​റ​ഞ്ഞു. 73-ാം സ്വാതന്ത്ര്യദിനത്തിനു തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

മുത്തലാഖ് പോലുള്ള അസമത്വങ്ങളില്‍ നിന്നും കശ്മീരിലെ പെണ്‍കുട്ടികള്‍ക്ക് സുരക്ഷയുണ്ടാകും. വേഗത്തിലുള്ള വികസനവും സുതാര്യമായ ഭരണകൂടവും എല്ലാ ഇന്ത്യക്കാരും ഒരു പോലെ സ്വപ്നം കാണുന്നു. ജനങ.ങളുടെ കല്പനകള്‍ കേള്‍ക്കുന്നതിലുടെ അവരുടെ അഭിലാഷങ്ങള്‍ വ്യക്തമാകുമെന്നും അദേഹം പറഞ്ഞു. പൊതുതിരഞ്ഞെടുപ്പില്‍ പങ്കാളികളായ വോട്ടര്‍മാരെയും രാഷ്ട്രപതി സ്വാതന്ത്ര്യ ദിന സന്ദേശനത്തിനിടെ അഭിനന്ദിച്ചു. രാജ്യം ഒറ്റക്കെട്ടായി നിന്ന് ഇന്ത്യയെ പുതിയ ഉയരങ്ങളിലേയ്‌ക്കെത്തിക്കേണ്ടതുണ്ടെന്നും അദേഹം അഭിപ്രായപ്പെട്ടു.

ച​ര്‍​ച്ച​യി​ലൂ​ടേ​യും വി​വി​ധ പാ​ര്‍​ട്ടി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടേ​യും നി​ര​വ​ധി ബി​ല്ലു​ക​ളാ​ണ് ഇ​ത്ത​വ​ണ പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ​ത്. വ​രാ​നി​രി​ക്കു​ന്ന അ​ഞ്ച് വ​ര്‍​ഷ​ത്തെ കു​റി​ച്ച്‌ എ​നി​ക്ക് ന​ല്ല പ്ര​തീ​ക്ഷ​ക​ളാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 
 


LATEST NEWS