വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു

ന്യൂഡൽഹി: വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട് റൂറല്‍ പൊലീസ് മേധാവി യു.അബ്ദുള്‍ കരീം വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ നേടി. കേരള പൊലീസിലെ പതിമൂന്ന് പേര്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലിന് അര്‍ഹരായി. അതേസമയം, ധീരതയ്‍ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് കേരളത്തില്‍ നിന്ന് ആരും അര്‍ഹരായില്ല. 

മറ്റ് സര്‍വീസുകളില്‍ വിശിഷ്ട സേവനത്തിന് തിരുവനന്തപുരം ആഭ്യന്തരമന്ത്രാലയ യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ഡാനിഷ് ചിന്നന്‍ നെല്ലിക്ക, റെയില്‍വേസില്‍ നിന്ന് എറണാകുളം ആര്‍.പി.എഫിലെ അസിസ്റ്റന്റ് സെക്യൂരിട്ടി കമ്മിഷണര്‍ ത്യാഗരാജന്‍ ഗോപകുമാര്‍ എന്നിവര്‍ അര്‍ഹരായി. സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെഫയര്‍ സര്‍വീസ് മെഡലിന് കേരള ഫയര്‍ സര്‍വീസില്‍ നിന്ന് എം.രാജേന്ദ്രനാഥ്, ജയകുമാര്‍ സുകുമാരന്‍ നായര്‍, ഷിബുകുമാര്‍ കരുണാകരന്‍ നായര്‍, ഷിഹാബുദീന്‍ ഇ എന്നിവര്‍ മലയാളികള്‍ അര്‍ഹരായി.

കേരളത്തില്‍ നിന്ന് സ്തുത്യര്‍ഹ സേവനത്തിന് പൊലീസ് മെഡല്‍ നേടിയവര്‍. 

 1. എസ്.സുരേന്ദ്രന്‍, എറണാകുളം പൊലീസ് മേധാവി
 2. കെ.വി.വിജയന്‍, സൂപ്രണ്ട്, എസ്.ബി.സി.ഐ.ഡി, എറണാകുളം
 3. ശ്രീറാമ തെലങ്കാല, അസിസ്റ്റന്റ് കമന്‍ഡാന്റ്, എം.എസ്.പി, മലപ്പുറം
 4. ബി.രാധാകൃഷ്ണപിള്ള, ഡിവൈ.എസ്.പി, ക്രൈംബ്രാഞ്ച്
 5. ശ്രീനിവാസന്‍ ധര്‍മരാജന്‍, ഡെപ്യൂട്ടി സൂപ്രണ്ട്, ക്രൈം ബ്രാ‍ഞ്ച്, തൃശൂര്‍.
 6. തോട്ടത്തില്‍ പ്രജീഷ്, ഡെപ്യൂട്ടി സൂപ്രണ്ട്, കല്‍പ്പറ്റ, വയനാട്
 7. വില്‍സണ്‍ വര്‍ഗീസ് പല്ലശേരി, കമന്‍ഡന്റ്, കെ.എ.പി1, തൃശൂര്‍
 8. വി. സജി നാരായണന്‍, അസിസ്റ്റന്റ് കമ്മിഷണര്‍, ഡി.സി.ആര്‍.ബി, തൃശൂര്‍
 9. ഭാനുമതി ചേമന്‍ചേരി, ഇന്‍സ്പെക്ടര്‍, വനിത സെല്‍, കാസര്‍കോട്.
 10. മാധവന്‍ നായര്‍ ഗോപാലന്‍ നായര്‍, എസ്.ഐ, കുറ്റിക്കാനം, ഇടുക്കി.
 11. സുനില്‍ലാ‍ല്‍ അമ്മുകുട്ടിയമ്മ സുകുമാരന്‍, എസ്.ഐ, ജില്ലാ പൊലീസ് കമാന്‍ഡ് സെന്റര്‍, തിരുവനന്തപുരം
 12. സി.പി.സന്തോഷ് കുമാര്‍, എ.എസ്.ഐ, മലപ്പുറം
 13. പി.മോഹന്‍ദാസ്, എ.എസ്.ഐ, വിജിലന്‍സ്, മലപ്പുറം

മറ്റ് സര്‍വീസുകളില്‍ സ്തുത്യര്‍ഹ മെഡല്‍ നേടിയ മലയാളികള്‍

 1. സജി മാത്യു, എ.എസ്.ഐ, എ.ടി.എസ്, ഭോപ്പാല്‍
 2. ജേക്കബ് കോശി, അസിസ്റ്റന്റ് കമന്‍ഡന്റ്, ബി.എസ്.എഫ്, ത്രിപുര.
 3. ആര്‍.പുഷ്പരാജന്‍, ഇന്‍സ്പെക്ടര്‍, ബി.എസ്.എഫ്, ബൈകുന്ത്പുര്‍, ബംഗാള്‍.
 4. ടി.പി.അബ്ദുള്‍ ലത്തീഫ്, എ.എസ്.ഐ, സി.ഐ.എസ്.എഫ്, കൊച്ചി.
 5. കെ.ചന്ദ്രകുമാരന്‍, എ.എസ്.ഐ, സി.ഐ.എസ്.എഫ്, വലിയമല, തിരുവനന്തപുരം
 6. കെ.പ്രേമന്‍, എ.എസ്.ഐ, സി.ഐ.എസ്.എഫ്, മഹേന്ദ്രഗിരി.
 7. ജി.മണിനാഥന്‍ പിള്ള, സി.ആര്‍.പി.എഫ്, ആവഡി.
 8. എബ്രഹാം കുഞ്ഞുമോന്‍, എസ്.ഐ, സി.ആര്‍.പി.എഫ്, തെലങ്കാന.
 9. ചന്ദ്രശേഖര പിള്ള, ഹെഡ് കോണ്‍സ്റ്റബിള്‍, സി.ബി.ഐ, കൊച്ചി.
 10. അന്തോണി ആനന്ദ് ബെഞ്ചമിന്‍, ആഭ്യന്തരമന്ത്രാലയം, ഡല്‍ഹി
 11. കെ.കെ.വിജയന്‍, ആഭ്യന്തരമന്ത്രാലയം, ബംഗളൂറു.
 12. മാത്യു കുരുവിള, ഡി.സി.ഐ.ഒ, ആഭ്യന്തരമന്ത്രാലയം, ചെന്നൈ.

അന്വേഷണ മികവിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ പുരസ്ക്കാരത്തിന് കേരളാ പൊലീസില്‍ നിന്ന് അര്‍ഹരായവര്‍

 1. കെ.ജി സൈമണ്‍, കമന്‍ഡന്‍റ് 
 2. എം.എല്‍ സുനില്‍, എസ്.പി
 3. കെ.വി വേണുഗോപാലന്‍, ഡിവൈഎസ്പി
 4. അനില്‍ കുമാര്‍ വി, എസ്.െഎ
 5. ഷംസുദീന്‍ എസ്, എസിപി
 6. എസ് ശശിധരന്‍, എസ്പി
 7. ജലീല്‍ തോട്ടത്തില്‍, ഡിവൈഎസ്പി
 8. ബൈജു പൗലോസ് എം, ഇന്‍സ്പെക്ടര്‍
 9. എം.പി മുഹമ്മദ് റാഫി, എസ്.െഎ

ഈ വര്‍ഷം ആകെ 946 പേര്‍ക്കാണ് പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചത്. ധീരതയ്‍ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ മൂന്ന് പേര്‍ക്കും ധീരതയ്‍ക്കുള്ള പൊലീസ് മെഡല്‍ 177 പേര്‍ക്കും ലഭിച്ചു. പൊലീസ് മെഡലുകളില്‍ 89 പേര്‍ക്ക് വിശിഷ്ട സേവനത്തിനും 677 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുമുള്ള മെഡലുകളാണ് പ്രഖ്യാപിച്ചത്.
 


LATEST NEWS