ഇരുപത്തിഒന്നുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇരുപത്തിഒന്നുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍

മുംബൈ: പങ്കാളിയാണെന്നാരോപിച്ച് 21 വയസ്സുകാരിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച അധ്യാപകന്‍ അറസ്റ്റില്‍. പൂര്‍വ്വ ജന്മത്തില്‍ തന്റെ ജീവിത പങ്കാളിയാണെന്നാരോപിച്ചാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതെന്ന് അധ്യാപകനായ കിരണ്‍ എന്നറിയപ്പെടുന്ന വെറോണിക്ക ബൊറോദ പറയുന്നു. ഇവരെ സഹായിക്കാനായി മുബൈയിലെ പൊലീസ് കോണ്‍സ്റ്റബിളായ ആനന്ദ് മുദ്ദെയും ഉണ്ടായിരുന്നു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യ്തു.

ശനിയാഴ്ച്ച പിപ്ലേ ഹാന മേഖലയിലുള്ള വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെറോണിക്ക എത്തുകയും പൊലീസ് കോണ്‍സ്റ്റബിള്‍ മുദ്ദെ പെണ്‍കുട്ടിയെ നിര്‍ബന്ധപൂര്‍വ്വം തട്ടികൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്യ്തു. ഇതിനിടെ കുട്ടിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടി കൂടുകയും തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും ഇരുവരെയും പിടികൂടുകയും ചെയ്തു.
 

കഴിഞ്ഞ ഫെബ്രുവരിയില്‍ പെണ്‍കുട്ടി തന്റെ ക്യാന്‍സര്‍ ബാധിതയായ അമ്മയെയും കൊണ്ട് മുംബൈയിലെ ടാറ്റ മെമോറിയല്‍ ആശുപത്രിയില്‍ പോകവേയാണ്  ഇരുവരും പരിചയപ്പടുന്നത്. തുടര്‍ന്ന് വെറോണിക്കയും വിദ്യാര്‍ഥിനിയും പരസ്പരം ഫോണ്‍ നമ്പര്‍ കൈമാറുകയും ചെയ്തിരുന്നു. 
തുടര്‍ന്ന് നിരന്തരം വിളിക്കുമായിരുന്ന വെറോണിക്ക, തങ്ങള്‍ മുന്‍ജന്മത്തില്‍ ഭാര്യാഭര്‍ത്താക്കന്മാരായിരുന്നുവെന്നും ഈ ജന്മത്തിലും ഒരുമിച്ച് ജീവിക്കണമെന്നും പറഞ്ഞിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ഇവര്‍ പതിനഞ്ചോളം വ്യത്യസ്ത ഫോണ്‍ നമ്പറുകളില്‍ നിന്നായി  തന്നെ നിരന്തരം വിളിച്ചിരുന്നതായും കൂടാതെ പഠിക്കുന്ന  കോളേജിലും ഇവര്‍ എത്തിയിരുന്നതായും പെണ്‍കുട്ടി പൊലീസിനെ അറിയിച്ചു. 

വെറോണിക്കയെയും കോണ്‍സ്റ്റബിളിനെയും സെപ്റ്റംബര്‍ 11 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. വീട്ടില്‍ അതിക്രമിച്ച് കടന്നതിനും തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വെറോണിക്ക വിവാഹിതനാണെന്ന് പൊലീസ് പറഞ്ഞു.


LATEST NEWS