മുസഫര്‍പുര്‍ കലാപം: ബിജെപി എംഎല്‍എക്കെതിരായ കേസുകള്‍ പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി യോ​ഗി സ​ര്‍​ക്കാ​ര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുസഫര്‍പുര്‍ കലാപം: ബിജെപി എംഎല്‍എക്കെതിരായ കേസുകള്‍ പി​ന്‍​വ​ലി​ക്കാ​നൊ​രു​ങ്ങി യോ​ഗി സ​ര്‍​ക്കാ​ര്‍

ല​ക്നോ: മു​സാ​ഫ​ര്‍​ന​ഗ​ര്‍ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി എം​എ​ല്‍​എ സം​ഗീ​ത് സോ​മി​നെ​തി​രാ​യ കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്കാ​ന്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ആ​രം​ഭി​ച്ചു. 2013 മു​ത​ല്‍ 2017 വ​രെ സം​ഗീ​ത് സോ​മി​നെ​തി​രെ ചു​മ​ത്ത​പ്പെ​ട്ട ഏ​ഴു കേ​സു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​വി​വ​രം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ത്ത് അ​യ​ച്ചു. ഇ​തി​ല്‍ മൂ​ന്ന് കേ​സു​ക​ള്‍ 2013 ലെ ​മു​ഫ​ര്‍​ന​ഗ​ര്‍ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

കേ​സ് പി​ന്‍​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ത്ത് ല​ഭി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. 

കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള സാധ്യതകള്‍ തേടിയാണ് കത്ത് എഴുതിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അമിത് കുമാര്‍ സിംഗ് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതികള്‍, വിചാരണയുടെ ഘട്ടം, പരാതിയുടെ വിശദ വിവരങ്ങള്‍ എന്നിവയാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതികളെ സമീപിച്ചേക്കാമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. തനിക്കെതിരെയുള്ള കേസുകള്‍ കെട്ടിച്ചമച്ചതാണെന്നാണ് സംഗീത് സോമിന്‍റെ വാദം. പടിഞ്ഞാറന്‍ യുപിയിലെ സര്‍ധാന മണ്ഡലത്തിലെ എംഎല്‍എയാണ് സംഗീത് സോം.