ഓഫീസ് അറ്റന്‍ഡന്റ് : വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഏഴിന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓഫീസ് അറ്റന്‍ഡന്റ് : വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഏഴിന്

ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, തൊടുപുഴ, വേങ്ങര, പൊന്നാനി, പാലക്കാട്, കോഴിക്കോട് എന്നീ പരിശീലന കേന്ദ്രങ്ങളിലെ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് (ഒന്നുവീതം) ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കരാറടിസ്ഥാനത്തില്‍ നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. 

യോഗ്യത : ഏഴാംക്ലാസ്. കോഴിക്കോട്, പാലക്കാട്, വേങ്ങര പരിശീലന കേന്ദ്രങ്ങളിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ ഏഴിന് രാവിലെ 11 മണിക്കും തിരുവനന്തപുരം, തൊടുപുഴ, പൊന്നാനി പരിശീലന കേന്ദ്രങ്ങളിലേക്ക് പരിഗണിക്കപ്പെടേണ്ടവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഉച്ചയ്ക്ക് 12 മണിക്കും ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവന്‍ (നാലാം നില), തിരുവനന്തപുരം മുമ്പാകെ നേരിട്ട് ഹാജരാകണം. 


LATEST NEWS