സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ: റിവൈസ്ഡ് ഹാള്‍ടിക്കറ്റുമായി ചെല്ലണമെന്ന് പി.എസ്.സി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷ: റിവൈസ്ഡ് ഹാള്‍ടിക്കറ്റുമായി ചെല്ലണമെന്ന് പി.എസ്.സി

തിരുവനന്തപുരം: പോലീസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 653/2017 പ്രകാരം വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ , കാറ്റഗറി നമ്പര്‍ 657/2017  പ്രകാരം സിവില്‍ പോലീസ് ഓഫീസര്‍ എന്നീ തസ്തികകളിലേക്ക് 24-04-2018 ന് മുന്‍പ് ഡൌണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി വരുന്ന ഉദ്യോഗാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കുന്നതല്ല.

26-05-2018 ന് നടക്കുന്ന ഒ.എം.ആര്‍ പരീക്ഷയ്ക്ക് 07-05-2018 മുതല്‍ പരീക്ഷ തീയതി വരെ ഡൌണ്‍ലോഡ് ചെയ്ത റിവൈസ്ട് ഹാള്‍ടിക്കട്ടുമായി വരുന്ന ഉദ്യോഗാര്‍ത്ഥികളെ മാത്രമേ പരീക്ഷ എഴുതുവാന്‍ അനുവദിക്കുകയുള്ളൂയെന്ന് കേരള പി.എസ്.സി അറിയിച്ചു.


LATEST NEWS