കണ്ണൂരില്‍ നീന്തല്‍ മത്സരത്തിനിടെ വിദ്യാർത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണൂരില്‍ നീന്തല്‍ മത്സരത്തിനിടെ വിദ്യാർത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

കണ്ണൂരില്‍ നീന്തല്‍ മത്സരത്തിനിടെ വിദ്യാർത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. ന്യൂമാഹി എം.എം സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി റിത്തിഖാണ് മരിച്ചത്. ഇന്ന് കാലത്ത് 10.30 ഓടെയാണ് അപകടം. തലശ്ശേരി വിദ്യാഭ്യാസ ജില്ലാ നീന്തല്‍ മത്സരത്തിനിടെയാണ് സംഭവം.

തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിൽ വെച്ചാണ് മത്സരം നടന്നിരുന്നത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റിത്തിഖും നീന്തല്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. കുളത്തിന്റെ മധ്യ ഭാഗത്തെത്തിയോതടെ റിത്തിഖ് കുളത്തിനടിയിലേക്ക് മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ തന്നെ അധ്യാപകരും നാട്ടുകാരും കുളത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഫയര്‍ഫോഴ്സ് സംഘവും തെരച്ചില്‍ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്. മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാതെയാണ് നീന്തല്‍ മത്സരം സംഘടിപ്പിച്ചതെന്ന് പരാതിയുണ്ട്.


 


LATEST NEWS