വാട്സാപ് സന്ദേശത്തെച്ചൊല്ലിയുള്ള തർക്കത്തില്‍ ഭർത്താവ് ഭാര്യയെ വെട്ടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാട്സാപ് സന്ദേശത്തെച്ചൊല്ലിയുള്ള തർക്കത്തില്‍ ഭർത്താവ് ഭാര്യയെ വെട്ടി

കണ്ണൂര്‍: വാട്സാപ്പ് വീണ്ടും വില്ലനായി യുവതിക്ക് പരിക്ക് .വാട്സാപ് സന്ദേശത്തെച്ചൊല്ലിയുള്ള തർക്കത്തിനുപിന്നാലെയാണ് ഭർത്താവ് ഭാര്യയെ വെട്ടിയത് .അരവഞ്ചാൽ സ്വദേശി കല്ലുകുന്നേൽ സത്യൻ (37) ആണു ഭാര്യ രജിതയെ (33) വെട്ടി പരുക്കേൽപ്പിച്ചത്. പരുക്കേറ്റ രജിതയെ നാട്ടുകാർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരിങ്ങോം പൊലീസിൽ കീഴടങ്ങിയ സത്യനെ പൊലിസ് ചോദ്യം ചെയ്യുന്നു. ഞായറാഴ്ച രാവിലെയാണു സംഭവം. വാട്സാപ് സന്ദേശവുമായി ബന്ധപ്പെട്ട തർക്കമാണു സംഭവത്തിനു കാരണമെന്നു കരുതുന്നു. കത്തിയും കണ്ടെടുത്തിട്ടുണ്ട്.