തിരുവനന്തപുരം: മാരകമായ അര്‍ബ്ബുദത്തിനു കാരണമാകുന്ന പുകവലി പ്രോത്സാഹിപ്പിക്കാന്‍ വില്‌പനകേന്ദ്രങ്ങളിലെ പരസ്യങ്ങള്‍ കാരണമാകുന്നുവെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നുവെങ്കിലും നിരോധിക്കപ്പെട്ട ഇത്തരം പരസ്യങ്ങള്‍ കേരളത്തില്‍ വ്യാപകമാകുന്നു. ഇത്തരം പരസ്യങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ സിഗററ്റ് വാങ്ങുന്നത് ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് രാജ്യാന്തര ത...