കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവല്‍ക്കരിക്കുന്നതിന് 564 കോടി അനുവദിച്ചതായി ആരോഗ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവല്‍ക്കരിക്കുന്നതിന് 564 കോടി അനുവദിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആധുനികവത്ക്കരിക്കുന്നതിന് വേണ്ടി കിഫ്ബി വഴി 564 കോടി രൂപ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയി ഹിറ്റ്‌സിനെ (HITES) ചുമതലപ്പെടുത്തിയിരുന്നു. ഹിറ്റ്‌സ് സമര്‍പ്പിച്ച പ്രോജക്‌ട് റിപ്പോര്‍ട്ട് പ്രകാരമാണ് ഭരണാനുമതി നല്‍കിയത്. 

ഭൗതികമായ അടിസ്ഥാന സൗകര്യ വികസനത്തിനായി 418.46 കോടി രൂപയും ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കുമായി 131.76 കോടി രൂപയും കണ്‍സള്‍ട്ടസി ചാര്‍ജും മറ്റുള്ളവയ്ക്കുമായി 13.78 കോടി രൂപയും അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

ഭൗതികമായ അടിസ്ഥാന സൗകര്യ വികസനത്തില്‍ സര്‍ജിക്കല്‍ ബ്ലോക്കിനായി 194.29 കോടി രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി 202.71 കോടി രൂപയും ഇ & എം സേവനങ്ങള്‍ക്കായി സര്‍ജിക്കല്‍ ബ്ലോക്കിനായി 10.69 കോടി രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായി 10.76 കോടി രൂപയും അനുവദിച്ചു.

ഉപകരണങ്ങളും ഫര്‍ണിച്ചറുകള്‍ക്കുമായി സര്‍ജിക്കല്‍ ബ്ലോക്കില്‍ 68.28 കോടി രൂപയും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ 63.48 കോടി രൂപയുമാണ് അനുവദിച്ചത്.

ഈ മെഡിക്കല്‍ കോളേജിലെ രണ്ടാമത്തെ കാത്ത് ലാബ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. 4.45 കോടി രൂപയാണ് പുതിയ കാത്ത് ലാബിനായി അനുവദിച്ചത്. 5.31 കോടി രൂപ മുടക്കി സ്ഥാപിക്കുന്ന 128 സ്ലൈസ് സി.ടി. സ്‌കാനിംഗ് മെഷീനും ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.

ക്യാമ്ബസ് റോഡിനും ട്രെയിനേജിനുമായി 6 കോടി രൂപ അനുവദിച്ചു. ക്യാന്‍സര്‍ ചികിത്സാ വിഭാഗത്തിന്റെ രണ്ടാംഘട്ടത്തിന് 11.5 കോടി രൂപ അനുവദിച്ചു. ഇതുകൂടാതെയാണ് മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ പ്ലാന്‍ നടപ്പിലാക്കുന്നതിന് 564 കോടി രൂപയുടെ ഭരണാനുമതി നല്‍കിയത്.