ലോഡ്‌ജില്‍ യുവാവിനെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ സ്ത്രീകൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോഡ്‌ജില്‍ യുവാവിനെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ സ്ത്രീകൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

കൊച്ചി: ലോഡ്‌ജില്‍ കയറി റിസപ്‌ഷനിസ്‌റ്റായ യുവാവിനെ ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ സ്‌ത്രീകള്‍ ഉള്‍പ്പെടെ ഏഴ്‌ പേരെ പോലീസ് അറസ്റ്റു ചെയ്‌തു .


നോര്‍ത്ത്‌ പറവൂര്‍ കൊടുവള്ളി അന്തരകുളം സ്വദേശിനി ഇന്ദു(30), വൈക്കം നീലക്കുന്നേല്‍ ഷൈജി (33), ഇടുക്കി വെണ്‍മണി ഈന്തുങ്കല്‍ ആന്റോ ജോസഫ്‌ (24), കൊല്ലം പള്ളിത്തോട്ടം അല്‍ത്താഫ്‌ മന്‍സിലില്‍ അല്‍ത്താഫ്‌ (22), കൊടുങ്ങല്ലൂര്‍ ആഞ്ചലപ്പലം ചെന്നറ വിഷ്‌ണു (28), നോര്‍ത്ത്‌ പറവൂര്‍ ചേന്ദമംഗലം മാന്നാപറമ്പില്‍ അരുണ്‍ (19), ചേന്ദമംഗലം പാണ്ടിശേരി നിതിന്‍ (22) എന്നിവരാണ്‌ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്‌.


പുല്ലേപ്പടിയിലെ മെറിഡിയന്‍ റീജന്‍സി ലോഡ്‌ജില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിനാണു സംഭവം. സംഘാംഗങ്ങളായ സ്‌ത്രീകള്‍ ആദ്യം ലോഡ്‌ജിലെത്തി റിസപ്‌ഷനിസ്‌റ്റായ യുവാവിനോട്‌ റൂമുകളെക്കുറിച്ചു സംസാരിച്ചു. ഇതിനിടെ ഒരു സ്‌ത്രീ ഫോണില്‍ മറ്റു സംഘാംഗങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു.

മറ്റുള്ളവര്‍ എത്തുന്നതിനു മുന്‍പ്‌ ഇവര്‍ യുവാവിനോട്‌ കയര്‍ത്തു സംസാരിക്കുകയും ലോഡ്‌ജില്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയും ചെയ്‌തു. ഈ സമയം മറ്റുള്ളവര്‍ കത്തിയും ട്യൂബ്‌ ലൈറ്റും കമ്പിവടിയും മറ്റുമായി ലോഡ്‌ജില്‍ പ്രവേശിക്കുകയും യുവാവിനെ ആക്രമിക്കുകയായിരുന്നു.

യുവാവിന്റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുത്തു. ഇതിനിടെ, ലോഡ്‌ജിലുണ്ടായിരുന്ന മറ്റൊരു ജീവനക്കാരന്‍ പോലീസിനെ വിളിച്ചെങ്കിലും പ്രതികള്‍ അപ്പോഴേക്കും രക്ഷപ്പെട്ടിരുന്നു.