ഗൂഢാലോചന നടത്തിയെന്ന്‍ ആരോപണം: കന്യാസ്ത്രീകൾക്കെതിരെ അന്വേഷണവുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗൂഢാലോചന നടത്തിയെന്ന്‍ ആരോപണം: കന്യാസ്ത്രീകൾക്കെതിരെ അന്വേഷണവുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ

തിരുവനന്തപുരം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ അന്വേഷണവുമായി മിഷനറീസ് ഓഫ് ജീസസ് സന്യാസിനിസഭ. കുറവിലങ്ങാട് നാടുകുന്ന് മഠത്തില്‍ താമസിക്കുന്ന പരാതിക്കാരിയായ കന്യാസ്ത്രീ ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് സന്യാസിനിസഭ അന്വേഷണം പ്രഖ്യാപിച്ചത്.

സന്ന്യാസഭയുടെ പിആര്‍ഒ ഇറക്കിയ പത്രക്കുറിപ്പിലാണ് അന്വേഷണം പ്രഖ്യാപിച്ച വിവരം അറിയിച്ചത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയും സന്യാസസഭയുടെ മദര്‍ ജനറലിനുമെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് അന്വേഷണം. 

അന്വേഷണത്തിനായി പ്രത്യേക കമ്മിഷനെ നിയമിച്ചിട്ടുണ്ട്. ബിഷപ്പിനെതിരെയുള്ള പ്രതിഷേധം ബാഹ്യ ശക്തികളുടെ പ്രേരണ മൂലമെന്നാണ് ആരോപണം.