പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭവനരഹിതര്‍ക്ക് നിര്‍മ്മിച്ച പത്ത് വീടുകളുടെ സമര്‍പ്പണം കോഴിക്കോട് നടന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭവനരഹിതര്‍ക്ക് നിര്‍മ്മിച്ച പത്ത് വീടുകളുടെ സമര്‍പ്പണം കോഴിക്കോട് നടന്നു

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഭവനരഹിതര്‍ക്ക് നിര്‍മ്മിച്ച പത്ത് വീടുകളുടെ സമര്‍പ്പണം കോഴിക്കോട് നടന്നു. കക്കാടംപൊയിലിലില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനം മന്ത്രി എകെ ശശീന്ദ്രന്‍ നിര്‍വഹിച്ചു.പീപ്പിള്‍സ് ഹോം പദ്ധതിയിലൂടെ സംസ്ഥാനത്ത് അര്‍ഹരായ 1500 പേര്‍ക്ക് വീട് നല്‍കാനുള്ള ലക്ഷ്യത്തിലാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍.

ആകാശം മേല്‍ക്കൂരയായവര്‍ക്ക് സ്‌നേഹത്തിന്റെ കൂടൊരുക്കാം എന്ന സന്ദേശവുമായാണ് പീപ്പിള്‍സ് ഫൌണ്ടേഷന്‍ പാവപ്പെട്ടവര്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കുന്നത്.വിധവകള്‍, അനാഥര്‍, ചികിത്സക്കായി വീട് നഷ്ടപ്പെടുത്തിയവര്‍ തുടങ്ങിയവരെ സഹായിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ പൂര്‍ത്തിയാക്കിയ പത്ത് വീടുകള്‍ ഇനി പത്ത് കുടുംബങ്ങള്‍ക്ക് തണലേകും. ജമാ അത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം ഐ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.5,50,000 രൂപ ചെലവില്‍ പരമാവധി 500 ചതുരശ്രയടി അളവുള്ള വീടുകളാണ് പീപ്പിള്‍സ് ഹോം പദ്ധതിയിലൂടെ നിര്‍മ്മിച്ച് നല്‍കുക.മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കലാണ് ലക്ഷ്യം.


LATEST NEWS