ഏ​റ്റു​മാ​നൂ​രി​ൽ കെഎ​സ്ആ​ർടിസി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; എട്ടുപേ​ർ​ക്കു പ​രി​ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏ​റ്റു​മാ​നൂ​രി​ൽ കെഎ​സ്ആ​ർടിസി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; എട്ടുപേ​ർ​ക്കു പ​രി​ക്ക്

ഏ​റ്റു​മാ​നൂ​ർ: കെഎ​സ്ആ​ർടിസി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ക​ണ്ട​ക്‌‌ടർ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്.പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു വെ​ളു​പ്പി​ന് 5.30ന് ​വൈ​ക്കം റോ​ഡി​ൽ ത​വ​ള​ക്കു​ഴി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. കാ​സ​ർ​ഗോ​ഡു നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ ​എ​സ്ആ​ർടി​സി ബ​സ് അ​തേ ദി​ശ​യി​ൽ പോ​കു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. 

ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പാ​ടേ ത​ക​ർ​ന്നു. കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യി​ലെ ബ​സാ​ണി​ത്. ബ​സി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രുന്ന​ത് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ച്ചു.
 


LATEST NEWS