നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിപ വൈറസ് ബാധയെ തുടര്‍ന്ന് മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റി വെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. 
സിവില്‍ പൊലീസ് ഒാഫിസര്‍/വനിതാ സിവില്‍ പൊലീസ് ഒാഫിസര്‍ പരീക്ഷ ജൂലൈ 22നും കമ്ബനി/കോര്‍പറേഷന്‍/ബോര്‍ഡ് അസിസ്റ്റന്‍റ്, ഇന്‍ഫര്‍മേഷന്‍ ഒാഫിസര്‍ പരീക്ഷകള്‍ ആഗസ്റ്റ് അഞ്ചിനും നടത്തുമെന്ന് പി.എസ്.സി അറിയിച്ചു.

നേരത്തേ അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍ല്‍ മാറ്റമില്ല. ഉച്ചക്ക് 1.30 മുതല്‍ 3.15 വരെയാണ് നടത്തുക. മുമ്ബ് നിശ്ചിയിച്ച തിയ്യതിയുടെ അടിസ്ഥാനത്തില്‍ ഡോണ്‍ലോഡ് ചെയ്ത ഹാള്‍ ടിക്കറ്റുകളുമായാണ് പരീക്ഷക്കെത്തേണ്ടത്.