കെഎസ്ആർടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കെഎസ്ആർടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്ത ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: പത്തനാപുരത്ത് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പുന്നല വഴങ്ങോട് ബീന ഭവനിൽ സുനിൽകുമാർ (39) ആണ് അറസ്റ്റിലായത്. ഇയാൾ ചില ക്രിമിനൽ, അബ്കാരി കേസുകളിൽ പ്രതിയാണെന്നു പത്തനാപുരം പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെ 8.15ന് പുന്നല ജംക്‌ഷനിൽ ബസ് തിരിക്കുന്നതിനിടെ ഓട്ടോയിൽ തട്ടിയതായി ആരോപിച്ചു സുനിൽ അസഭ്യം പറയുകയും തുടർന്നു ബസിൽ കയറി കണ്ടക്ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണു പരാതി. 

ഓട്ടോ ഡ്രൈവറുടെ കയ്യേറ്റശ്രമത്തിനിടെ കുഴഞ്ഞുവീണ കണ്ടക്ടർ പത്തനാപുരം സ്വദേശി ദിവ്യയ്ക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയിരുന്നു.


LATEST NEWS