കുപ്പിവെള്ള വില കുറയ്ക്കാൻ വ്യാപാരികൾ നിർബന്ധിതരാകും: മാത്യു ടി തോമസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുപ്പിവെള്ള വില കുറയ്ക്കാൻ വ്യാപാരികൾ നിർബന്ധിതരാകും: മാത്യു ടി തോമസ്

പ​ത്ത​നം​തി​ട്ട: കു​പ്പി​വെ​ള്ള വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ പി​ടി​മു​റു​ക്കു​ന്ന​തോ​ടെ കു​റ​ഞ്ഞ വി​ല​യ്ക്കു വെ​ള്ളം വി​ൽ​ക്കാ​ൻ ക​മ്പ​നി​ക​ൾ നി​ർ​ബ​ന്ധി​ത​മാ​കു​മെ​ന്ന് മ​ന്ത്രി മാ​ത്യു ടി.​തോ​മ​സ്. 

വി​ല കു​റ​യ്ക്കാ​ൻ ക​ന്പ​നി​ക​ൾ ത​യാ​റാ​ണെ​ങ്കി​ലും വ്യാ​പാ​രി​ക​ൾ മു​ഖം​തി​രി​ക്കു​ക​യാ​ണ്. വി​ല കു​റ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു വ്യാ​പാ​രി​ക​ളു​മാ​യി ഒ​രു​വ​ട്ടം കൂ​ടി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മാ​ത്യു ടി. ​തോ​മ​സ് പ​റ​ഞ്ഞു.

ജ​ല അ​ഥോ​റി​റ്റി​യു​ടെ കു​പ്പി​വെ​ള്ള ക​മ്പ​നി ഈ ​വ​ര്‍ഷം അ​രു​വി​ക്ക​ര​യി​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കു​ന്ന​തോ​ടെ വി​പ​ണി​യി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ണ്ടാ​കും. 

കു​റ​ഞ്ഞ വി​ല​യ്ക്കു കു​പ്പി​വെ​ള്ളം ല​ഭി​ക്കു​മെ​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ വ്യാ​പാ​രി​ക​ൾ വി​ല കു​റ​യ്ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. സ​ര്‍ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ സ​ര്‍ക്കാ​ര്‍ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹി​ല്ലി അ​ക്വ കു​പ്പി​വെ​ള്ളം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.