സ്വകാര്യ ബസ് ഉടമകള്‍ ചര്‍ച്ച നടത്തുന്നതിനിടെ ഗസ്റ്റ് ഹൗസിന് പുറത്ത് സംഘര്‍ഷം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വകാര്യ ബസ് ഉടമകള്‍ ചര്‍ച്ച നടത്തുന്നതിനിടെ ഗസ്റ്റ് ഹൗസിന് പുറത്ത് സംഘര്‍ഷം

കോഴിക്കോട് : തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ ബസ്സുടമകള്‍ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരക്ക് വര്‍ധന കുറവാണെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം കൂട്ടണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം. കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ചെറിയ നീക്കുപോക്കിന് തയ്യാറെന്ന സൂചനയും സമരക്കാര്‍ നല്‍കുന്നുണ്ട്. 

ചര്‍ച്ചക്ക് വിളിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഒരു വിഭാഗം ബസ് ഉടമകളാണ് ഗസ്റ്റ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത്. തൃശൂരില്‍ നിന്നുള്ള ബസ് ഉടമകളാണ് തള്ളിക്കയറാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ആവശ്യങ്ങള്‍ നേടിയെടുക്കാതെ ചര്‍ച്ചയിലൂടെ സമരം അവസാനിപ്പിക്കാന്‍ സംഘടനക്കുള്ളിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി പ്രതിഷേധക്കാര്‍ ആരോപിച്ചു.

കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് നടക്കുന്ന ചര്‍ച്ച ഔദ്യോഗികമല്ലെന്നും വ്യക്തമാക്കിയിരുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബസുടമകള്‍ ഫെബ്രുവരി 19 മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം പ്രഖ്യാപിച്ചിട്ടുണ്ട്.