ക്യാമ്പ്‌ ഫോളോവര്‍മാരുടെ നിയമനം പി.എസ്.സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ക്യാമ്പ്‌ ഫോളോവര്‍മാരുടെ നിയമനം പി.എസ്.സി വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

തിരുവനന്തപുരം: ക്യാമ്പ്‌ ഫോളോവര്‍മാരുടെ പി.എസ്.സി വഴി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പിന് കൈമാറി. ലാസ്‌റ്റ് ഗ്രേഡ് സര്‍വീസ് നിയമത്തിലെ ചട്ടങ്ങള്‍ക്ക് ഒരു മാസത്തിനകം ഭേദഗതി വരുത്താനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ക്യാംപ് ഫോളോവര്‍മാര്‍ മേലുദ്യോഗസ്ഥരുടെ ദാസ്യപ്പണിക്ക് വിധേയരാക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെയാണ് ഈ തീരുമാനം കൈകൊണ്ടത്.  

ക്യാംപ് ഫോളോവര്‍മാരുടെ നിയമനം കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ടിരുന്നു. എന്നാല്‍ സ്‌പെഷല്‍ റൂള്‍സ് രൂപീകരിച്ചിരുന്നില്ല. ചട്ടം നിലവില്‍ വന്നാല്‍ ക്യാംപ് ഫോളോവര്‍മാരുടെ നിയമനം പി.എസ്.സി വഴിയാകും. 

ഇപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാണ് നിയമനം. പൊലിസ് വകുപ്പിലെ കുക്ക്, ബാര്‍ബര്‍, സ്വീപ്പര്‍, ഡോബി (അയണര്‍), വാട്ടര്‍കാരിയര്‍ തസ്‌തികകളിലാണ് ക്യാംപ് ഫോളോവര്‍മാരെ നിയമിക്കുന്നത്.