ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍

ശബരിമല: ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ കുട്ടികളെ മനപ്പൂര്‍വം കവചമായി ഉപയോഗിക്കുകയായിരുന്നുവെന്ന കണ്ടെത്തലുമായി ദേശീയ ബാലാവകാശ കമ്മീഷന്‍. ഇത് ബാലാവകാശ നിയമത്തിന്റെ ലംഘനമാണെന്നും. ഇതിനുത്തരവാധികളായവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയെടുക്കണെമെന്നും ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് പറഞ്ഞു. 

കുട്ടികളെ ഇതിനായി ഉപയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണമെന്ന് ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഇനി ഈ വിഷയത്തില്‍ കൂടുതല്‍ നടപടിയെടുക്കേണ്ടത് കേരള പോലീസാണെന്നും പി.സുരേഷ് പറഞ്ഞു.