ദുരിതാശ്വാസ ക്യാമ്പുകളിൽ സാംസ്ക്കാരിക സായാഹ്നം സംഘടിപ്പിക്കുന്നു: പാട്ടും നാടകവും കവിത ചൊല്ലലും മിമിക്രിയുമായി കലാകാരന്മാര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരിതാശ്വാസ ക്യാമ്പുകളിൽ സാംസ്ക്കാരിക സായാഹ്നം സംഘടിപ്പിക്കുന്നു: പാട്ടും നാടകവും കവിത ചൊല്ലലും മിമിക്രിയുമായി കലാകാരന്മാര്‍

തിരുവനന്തപുരം: എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും വൈകുന്നേരങ്ങളിൽ പാട്ടും നാടകവും കവിത ചൊല്ലലും മിമിക്രിയും. ഇനിയുള്ള സന്ധ്യകളിൽ സമ്മർദ്ദമകറ്റാൻ സാംസ്ക്കാരിക സായാഹ്നം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന പതിനായിരങ്ങളുടെ മനസുകളിൽ ആത്മവിശ്വാസവും പ്രത്യാശയും നിറയ്ക്കാനുള്ള ദൌത്യം കേരളത്തിലെ കലാകാരന്മാർ ഏറ്റെടുക്കുകയാണ്.

വലിയൊരു ഉത്തരവാദിത്തമാണ് നാം ഏറ്റെടുക്കുന്നത്. പുതിയ കേരളം നിർമ്മിക്കുക എന്ന ബൃഹത്തായ ചുമതലയാണ് നാം ഏറ്റെടുക്കേണ്ടത്. ഈ ക്യാമ്പുകളിൽ കഴിയുന്നവരെ ആ കേരളത്തിന്റെ മുഖ്യധാരയിൽ എത്തിക്കണം. അതിനുള്ള ആത്മവിശ്വാസം അവരിൽ ഉണ്ടാക്കണം- ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു..

ആലപ്പുഴയിലെ ഏറ്റവും പ്രമുഖ സംഗീതജ്ഞരില്‍ ഒരാളായ ജോസി പി, ജോബിയുടെ ശ്രുതിസാഗരം ഗാനമേളാ ട്രൂപ്പ്, പ്രമുഖ നാടൻ പാട്ടു സംഘമായ ഇപ്റ്റ, നാടൻ പാട്ടുകാരനായ ജയചന്ദ്രൻ കടമ്പനാട് തുടങ്ങിയവരൊക്കെ ക്യാമ്പുകളിൽ കലാപരിപാടികൾ അവതരിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചിരിക്കുന്നത്. ജയൻ തോമസാണ് (നമ്പർ 8075330280) കലാകാരന്‍മാരെ കോഡിനേറ്റു ചെയ്യുന്നത്.