കാടിറങ്ങി നാട്ടിലെത്തിയ കുട്ടികുറുമ്പൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാടിറങ്ങി നാട്ടിലെത്തിയ കുട്ടികുറുമ്പൻ

രാ​ജ​കു​മാ​രി: കൂ​ട്ടം​തെ​റ്റി നാ​ട്ടി​ലി​റ​ങ്ങി​യ കു​ട്ടി​യാ​ന ചി​ന്ന​ക്ക​നാ​ൽ ടൗ​ണി​ലെ​ത്തി. വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ആ​ളു​ക​ളോ​ടും ഇ​ണ​ങ്ങി‍യും പിണ​ങ്ങി​യും ന​ട​ന്ന കു​ഞ്ഞ​നാ​ന​യെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​നാ​തി​ർ​ത്തി​യി​ൽ സി​മ​ന്‍റ്പാ​ല​ത്തെ താ​ൽ​ക്കാ​ലി​ക കൂ​ട്ടി​ലേ​ക്കു മാ​റ്റി. 

കു​ട്ടി​യാ​ന ഇ​ന്ന​ലെ ര​ണ്ടു​ത​വ​ണ വ​ന​ത്തി​ലേ​ക്ക് പോ​യെ​ങ്കി​ലും വേ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മീ​പ​ത്തേ​ക്കു മ​ട​ങ്ങി​യെ​ത്തി. തേ​ക്ക​ടി​യി​ൽ​നി​ന്നു വ​നം​വ​കു​പ്പ് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ അ​ബ്ദു​ൾ സ​ത്താ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ആ​ന​യെ പ​രി​ശോ​ധി​ച്ചു. 

കു​ട്ടി​യാ​ന​യ്ക്ക് ആ​രോ​ഗ്യ​പ്ര​ശ​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നാ​ണു വി​ല​യി​രു​ത്ത​ൽ. പാ​ലും ദ്ര​വ​രൂ​പ​ത്തി​ലു​ള്ള ഭ​ക്ഷ​ണ​വും ന​ൽ​കു​ന്നു​ണ്ട്. കാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നി​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ആ​ന​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് ആ​ന​യെ മാ​റ്റും. ആ​ന​ക്കൂ​ട്ടം തി​രി​കെ​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ ദേ​വി​കു​ളം റേ​ഞ്ച് ഓ​ഫീ​സ​ർ നി​ബു കി​ര​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക​സം​ഘം സ്ഥ​ല​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.


LATEST NEWS