എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

 എറണാകുളം: നാളെ (14) എറണാകുളം ജില്ലയിലെ പ്രൊഫഷനല്‍ കോളജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. സിബിഎസ്ഇ, ഐസിഎസ്ഇ, ഐസ്ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. 
 സംസ്ഥാനത്തു മൂന്നിടത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയത്. നാളെ മലപ്പുറത്തും കോഴിക്കോടും റെ‍ഡ് അലർട്ട് പ്രഖ്യാപിച്ചു. 20 സെന്റിമീറ്ററിലധികം മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാ പ്രവചനം.