പണം തട്ടിപ്പ്; വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ജോലി വാഗ്‌ദനം   

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പണം തട്ടിപ്പ്; വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ജോലി വാഗ്‌ദനം   

തിരുവനതപുരം :  ഡേവിഡ്‌ ചാൾസ് കരിമ്പനാൽ  എന്ന വ്യാജ ഫേസ്ബുക് അകൗണ്ട്  വഴി  എയർ ഫ്രാൻസിലെ  ക്യാബിൻ ക്രൂ  ആണെന്നും  മലേഷ്യ, തായ്‌ലൻഡ് എന്നി സ്ഥലങ്ങളിലെ ഹോട്ടലുകളിൽ   നല്ല പരിചയം ഉണ്ടെന്നും  അവിടെ റിസപ്ഷൻ ഒഴിവിലേക്ക്  ഹോട്ടൽ സപ്ലയർ ജോലിയും  വാങ്ങി നൽകാമെന്ന്  പറഞ്ഞു എല്ലാവരിൽ നിന്നും പണം വാങ്ങി ആഡംബര ജീവിതം നയിക്കുന്നത് ആണ് ഡേവിഡ് എന്ന വ്യക്തിയുടെ   പ്രധാന ഹോബി. സഞ്ചാരി പോലുള്ള യാത്ര ഗ്രൂപ്പിൽ സജീവമായി ലോക രാജ്യങ്ങളിൽ പോയി എന്നുള്ള വാർത്തകളും ഫോട്ടോകളും ഇട്ടു എല്ലാവരെയും ആകർഷിച്ചു അവര്ക് അവിടെ പോകേണ്ട എല്ലാ ഹെല്പുകളും  ചെയ്തു കൊടുക്കാം എന്നു പറഞ്ഞു  ആളുകളെ പറ്റിക്കുകയായിരുന്നു.എല്ലാപേരുമായിട്ട് പെട്ടന്ന് സൗഹൃദം സ്ഥാപിക്കുകയും ചെയ്യും.
മലേഷ്യ ,തായ്‌ലൻഡ് എന്നി സ്ഥലങ്ങളിൽ ജോബ് ഒഴിവിലേക്ക് ഉണ്ട് എന്ന് പറഞ്ഞു തന്റെ ഫേസ്ബുക്കിൽ  പോസ്റ്റ് ഇടുകയും അത് കണ്ടു  ജോബിന്  വരാൻ താല്പര്യം പ്രകടിപ്പിക്കുന്ന എല്ലാവരിൽ നിന്നും 18000 മുതൽ 25000 വരെ ക്യാഷ് വാങ്ങും. ഇൻഷുറൻസ് ,മെഡിക്കൽ, ടിക്കറ്റ് ,വിസ എന്നി പേരും പറഞ്ഞു ആണ് ക്യാഷ് വാങ്ങൽ . അവസാനം മെഡിക്കൽ ഫെയിഡ് ആയി  എന്നൊക്കെ പറഞ്ഞു ആളുകളെ  തിരികെ അയക്കും. ചെറിയ തുക ആയത് കൊണ്ട് ആരും കേസിന്റെ വഴിയേ പോകില്ല . 

സിലയസ്  ട്രവലേർസ് ക്ലബ് എന്ന ഫേസ്ബുക് യാത്ര ഗ്രൂപ്പിൽ ഡേവിഡ്  ജോയിൻ ചെയ്യുകയും അതിൽ നിന്നും യാത്ര പോകുന്ന കുറച്ചു പേരെ താൻ തായ്‌ലൻഡിൽ  ഒരു ഹോട്ടൽ തുടങ്ങുക ആണ് എന്നും തായ്‌ലൻഡിലേക്ക്  പോകാൻ താല്പര്യം ഉള്ള ആൾക്കാരെ പറഞ്ഞു പറ്റിച്ചു ഹഫീസ് എന്ന ആളിന്റെ അകൗണ്ടിലേക്ക് ക്യാഷ് ഇടുകയും ചെയ്യിപ്പിച്ചു. തന്റെ പേര് ഡേവിഡ്‌ ആണെന്നും എറണാകുളം സ്വദേശി ആണ് എന്നും ഹഫീസ് തന്റെ അകൗണ്ട് നോക്കുന്ന സ്റ്റാഫ്‌ ആണെന്ന് പറഞ്ഞു  പലരെയും വിശ്വാസിപിച്ചു.ഇതു അറിഞ്ഞ ഗ്രൂപ്പ്‌ ന്റെ അഡ്മിൻ തിരുവനന്തപുരം വാമനപുരം കുറ്ററ സ്വദേശി നസീം വേറൊരു സുഹൃത്തിനെ  കൊണ്ട് ചാറ്റ് ചെയ്യിപ്പിച്ചു തായ്‌ലൻഡിൽ  പോകാൻ താല്പര്യം ഉണ്ട് എന്നും വിസക്ക് 50000 രൂപ വരെ തരാമെന്നു പറഞ്ഞു കഴക്കൂട്ടത്തുള്ള നസീമിന്റെ  സുഹൃത്തിന്റെ ഫ്ലാറ്റിൽ എത്തിക്കുകയും തുടർന്ന് സിറ്റി കമ്മീഷണർ ഓഫീസിലെ ടെലി കമ്മ്യൂണിക്കേഷൻ സബ് ഇസ്‌പെക്ടർ ഷാഫിയുടെയും ടെലി കമ്മ്യൂണിക്കേഷൻ ഹെഡ് ക്വാർട്ടറിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ നൗഫൽ നെയും വിളിച്ചു അറിയിച്ചു. അവരുടെ ഇടപെടൽ കൊണ്ടു പെട്ടന്ന് തന്നെ കഴകൂട്ടം പോലീസ് വന്നു അറസ്റ്റ് ചെയ്തു കൊണ്ട് പോകുകയും ചെയ്തു. സോഷ്യൽ മീഡിയ  വഴി  ഈ വിവരം പുറത്ത് ആക്കിയപ്പോൾ നിരവധി  പേരാണ് തട്ടിപ്പിന് ഇര ആയതെന്ന്  അറിയാൻ കഴിഞ്ഞു. മധുരൈ കാമരാജ് യൂണിവേഴ്സിറ്റി നിന്നും ഡിഗ്രി സർട്ടിഫിക്കറ്റ് നൽകാം എന്ന് പറഞ്ഞു 10000 രൂപ വീതം പലരെയും പറ്റിച്ചതായും  അറിയാൻ കഴിഞ്ഞു. ഡേവിഡ് എന്ന വ്യാജ പേരിന്റെ  ശരിക്കുള്ള പേര് ഹഫീസ് എന്നാണ് .കൊല്ലം കണ്ണനല്ലുര് സ്വദേശി ആണ് ഹഫീസ്.