ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകും:മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകും:മുഖ്യമന്ത്രി


 തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അങ്ങേഅറ്റം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണ്. സിഎജി ഓഡിറ്റിംഗിന് വിധേയമാണ് ദുരിതശ്വാസ നിധിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.