പണിമുടക്ക് ദിവസത്തെ ബാങ്ക് ആക്രമണം; എൻ.ജി.ഒ യൂണിയൻ  നേതാക്കൾക്ക് സസ്പെൻഷൻ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരുവനന്തപുരം: ജനുവരി എട്ട് ഒൻപത് തീയതികളിൽ പ്രതിപക്ഷ തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി നടത്തിയ ദ്വിദിന പണിമുടക്കിന്റെ മറവിൽ തിരുവനന്തപുരം എസ്.ബി.ഐ ട്രഷറി ബ്രാഞ്ചിൽ അക്രമം അഴിച്ചുവിട്ട രണ്ട് എൻ ജി ഒ യൂണിയൻ  നേതാക്കൾക്ക് എതിരെ നടപടി. 

നിലവിൽ റിമാൻഡിലായ ട്രഷറി ഓഫീസിലെ ക്ലർക്കും എൻ ജി ഒ യൂണിയൻ ഏരിയ സെക്രട്ടറിയുമായ അശോകനെയും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അറ്റൻഡറും എൻ ജി ഒ യൂണിയൻ  ജില്ലാ കമ്മറ്റി അംഗവുമായ ഹരിലാലിനെയുമാണ് സസ്പെൻസ് ചെയ്തത്.

കഴിഞ്ഞദിവസം ഇവരുടെ ജാമ്യാപേക്ഷ ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് തള്ളിയതിനെ തുടർന്ന് ഇരുവരും റിമാന്റിലായിരുന്നു


LATEST NEWS