ഇടുക്കി ജില്ലയിലെ 8 വില്ലേജുകളിൽ വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള തടസങ്ങൾ നീക്കി; എം.എം. മണി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇടുക്കി ജില്ലയിലെ 8 വില്ലേജുകളിൽ വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള തടസങ്ങൾ നീക്കി; എം.എം. മണി

ഇടുക്കി: ഇടുക്കി ജില്ലയിലെ 8 വില്ലേജുകളിൽ വൈദ്യുതി കണക്ഷൻ നൽകുന്നതിനുള്ള തടസങ്ങൾ നീക്കിയെന്നു വൈദ്യത മന്ത്രി എം.എം. മണി. കണ്ണൻദേവൻ, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിരട്ടി, പള്ളിവാസൽ, ആനവിലാസം വില്ലേജുകളിൽ റവന്യു വകുപ്പിന്റെ അനുമതിയില്ലാതെ പുതിയ വൈദ്യുതി കണക്ഷൻ നൽകരുതെന്ന് ദേവികുളം സബ്ബ് കളക്ടർ ബോർഡിന് നിർദേശം നൽകിയിരുന്നു. ഇത് മൂലം നൂറു കണക്കിന് ആളുകൾ ഏറെ ദുരിതത്തിൽ ആയിരുന്നു എന്നും മന്ത്രി പറഞ്ഞു.

വായുവും ഭക്ഷണവും പോലെ വൈദ്യുതിയും ജനങ്ങളുടെ ജീവിതാവശ്യമാണ് എന്നാണ് ഈ സർക്കാരിന്റെ നിലപാട്. മാത്രമല്ല സംസ്ഥാനത്തെ സമ്പൂർണ വൈദ്യുതീകൃതമായി നിലനിർത്താൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വൈദ്യുതി കണക്ഷൻ നൽകുന്നത് ഉപഭോക്താവിന്റെ ഭൂമിയിലെ അവകാശം സംബന്ധിച്ച വിഷയം അല്ല. ആയതിനാൽ ഈ 8 വില്ലേജുകളിലെ വൈദ്യുതി കണക്ഷൻ നല്കുന്നതിനുള്ള തടസം നീക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.