ജിഷ വധം: പ്രതി അമീറുൽ ഇസ്‍ലാമിന് വധശിക്ഷ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജിഷ വധം: പ്രതി അമീറുൽ ഇസ്‍ലാമിന് വധശിക്ഷ

പെരുമ്പാവൂർ ജിഷ വധക്കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ പ്രതി അമീറുൽ ഇസ്‌ലാമിന് ധശിക്ഷ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണു വിധി പ്രസ്താവിച്ചത്. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപിൽ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുൽ ഇസ്‌ലാം വീട്ടിൽ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. കുറ്റകൃത്യം നടന്ന് 19 മാസം പിന്നിടുമ്പോഴാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചിരിക്കുന്നത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ ജഡ്​ജി എൻ. അനിൽകുമാറാണ് ശിക്ഷ വിധിച്ചത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 302 (കൊ​ല​പാ​ത​കം), 376 (ബലാത്സംഗം) , 376 (എ) (പീഡനത്തിനായി ആയുധം ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് പരിക്കേൽപിക്കൽ), 342 (അ​ന്യാ​യ​മാ​യി ത​ട​ഞ്ഞു​വെ​ക്കു​ക), 449 (വീ​ട്ടി​ൽ അ​ത​ി​ക്ര​മി​ച്ചു​ ക​ട​ക്കു​ക) എന്നീ കു​റ്റ​ങ്ങൾ പ്രകാരമാണ് ശിക്ഷ. കേസിൽ അമീറുൽ ഇസ് ലാം കുറ്റക്കാരനെന്ന് ബുധനാഴ്ച കോടതി കണ്ടെത്തിയിരുന്നു.