മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ട് പരിപോഷിതമായ പ്രദേശങ്ങളിലെ വീടുകളിൽ  ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ഒരാളുടെ ചിത്രം കൂടി ആളുകൾ വെക്കാറുണ്ട്; ആരാണ് അയാൾ? മുല്ലപ്പെരിയാറുമായി അയാൾക്കുള്ള ബന്ധം എന്താണ്?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ട് പരിപോഷിതമായ പ്രദേശങ്ങളിലെ വീടുകളിൽ  ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ഒരാളുടെ ചിത്രം കൂടി ആളുകൾ വെക്കാറുണ്ട്; ആരാണ് അയാൾ? മുല്ലപ്പെരിയാറുമായി അയാൾക്കുള്ള ബന്ധം എന്താണ്?


മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉപഞ്ജാതാവും, സൃഷ്ടികർത്താവുമായി അറിയപ്പെടുന്ന ഇംഗ്ലീഷുകാരനാണ് ജോൺ പെനി ക്യൂക്ക്.  1858 ൽ റോയൽ മിലിട്ടറി എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബ്രിട്ടീഷ് റോയൽ എഞ്ചിനീയർ എന്ന ബിരുദം കരസ്ഥമാക്കിയ ആളായിരുന്നു ജോൺ പെനിക്യൂക്ക്. മുല്ലപ്പെരിയാർ അണക്കെട്ടുകൊണ്ട് പരിപോഷിതമായ പ്രദേശങ്ങളിലെ ഭവനങ്ങളിൽ ദൈവങ്ങളുടെ ചിത്രത്തോടൊപ്പം ജോൺ പെനിക്യൂക്കിന്റെ ചിത്രം കൂടി ആളുകൾ വെക്കാറുണ്ട്.   ജോൺ പെനിക്യൂക്കു, മേജർ റൈവും കൂടി വളരെക്കാലം ശ്രമിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിനു വേണ്ടി ഒരു പദ്ധതി തയ്യാറാക്കി. അന്നത്തെ കണക്കനുസരിച്ച്, 62 ലക്ഷം ഇന്ത്യൻ രൂപ ചെലവു വരുന്ന പദ്ധതിയായിരുന്നു ഇരുവരും കൂടി തയ്യാറാക്കിയത്. 

 1887 ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിക്കുകയും ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. പക്ഷേ കനത്ത മഴയും വെള്ളപ്പൊക്കവും നിർമ്മാണത്തെ ഇടതടവില്ലാതെ തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയ ഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചുപോയി. ജോലിക്കാർ ഹിംസമൃഗങ്ങൾക്കിരയായി, കുറേയേറെപ്പേർ അണക്കെട്ടിൽ ഒലിച്ചുപോയി. ഇതോടെ ഈ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായെങ്കിലും ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു പോയി, എന്നാൽ ഈ അണക്കെട്ട് താൻ ഒറ്റക്കു തന്നെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തിരുന്നു.

ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യം മുഴുവൻ വിറ്റു പണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവരികയും, ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ നിർമ്മാണം തുടങ്ങുകയും ചെയ്തു.  തൊട്ടുപിന്നാലെ വന്ന മഴക്കാലം ആ അടിത്തറയെ തകർത്തില്ല, പെനിക്യൂക്കിന്റെ ദൃഢനിശ്ചയത്തിനു സർക്കാരും ഉറച്ച പിന്തുണ നൽകി. 1895 ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. 81.30 ലക്ഷം രൂപ ആകെ ചെലവായി.