സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ  കല്യാൺ ജ്വല്ലേഴ്സ്  നൽകിയ ഗൂഢാലോചനകേസ് പുതിയ വഴിത്തിരിവിലേക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംവിധായകൻ ശ്രീകുമാർ മേനോന് എതിരെ  കല്യാൺ ജ്വല്ലേഴ്സ്  നൽകിയ ഗൂഢാലോചനകേസ് പുതിയ വഴിത്തിരിവിലേക്ക്

പരസ്യ സംവിധായകൻ ശ്രീകുമാർ മേനോന് എതിരായി കല്യാൺ ജ്വല്ലേഴ്സ് നൽകിയ പരാതി പുതിയ വഴിത്തിരിവിലേക്ക്. കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശി ഗോകുൽ പ്രസാദ് എന്നയാളെ ചോദ്യം ചെയ്യുന്നതിനായി കേസന്വേഷിക്കുന്ന തൃശൂർ പോലീസ് വിളിപ്പിച്ചു. വ്യാജ രേഖകൾ ചമച്ച് തെറ്റായ പരാമർശങ്ങളും ആരോപണങ്ങളും വിവിധ ഓൺലൈൻ മീഡിയകളിലൂടെ പ്രചരിപ്പിച്ചതിനാണ് കേസ്.

കേസുമായി ബന്ധപ്പെട്ട് ശ്രീകുമാർ മേനോനെ പോലീസ് പലവട്ടം ചോദ്യം ചെയ്‌തിരുന്നു. ഇപ്പോൾ ഗോകുൽ പ്രസാദിനെയും പ്രതി ചേർത്താണ് കേസ് മുന്നോട്ട് പോകുന്നത്. ഇയാളെ പ്രതിചേർത്ത് പോലീസ് റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട് മുൻ തെഹൽക ജീവനക്കാരനും ഓൺലൈൻ മാധ്യമ പ്രവർത്തകനുമായ മാത്യു സാമുവലിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തെ, കല്യാൺ ജ്വല്ലേർസിന്റെ പരസ്യങ്ങൾ ചെയ്തിരുന്നത് ശ്രീകുമാർ മേനോനാണ്. എന്നാൽ പിന്നീട് ഇയാളെ കല്യാൺ കരാറിൽ നിന്ന് നീക്കം ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് ആരോപണങ്ങളുമായി ഇയാൾ രംഗത്ത് വന്നത്. പ്രഥമ ദൃഷ്‌ട്യാ ആരോപണത്തിൽ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഓണത്തിന് ശേഷം കേസ് കൂടുതൽ ശക്തമാക്കാനൊരുങ്ങുകയാണ് പോലീസ്. 


LATEST NEWS