കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍

കണ്ണൂര്‍: കണ്ണൂരിലും മാഹിയിലും സിപിഎം-ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മാഹിയില്‍ വിവിധ ഇടങ്ങളില്‍ ഇരു പാര്‍ട്ടികളുടെ പ്രവര്‍ത്തകരും വാഹനങ്ങള്‍ തടഞ്ഞു.

ഇരുപാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ വെട്ടേറ്റു മരിച്ചത് രാഷ്ട്രീയ കൊലപാതകം തന്നെയെന്നാണ് എഫ്‌ഐആറിലെ സൂചന. സിപിഎം നേതാവ് ബാബുവിനെ വെട്ടിയത് പത്തംഗ സംഘമാണെന്നും ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് എട്ടംഗ സംഘമാണെന്നും എഫ്‌ഐആറില്‍ പറയുന്നു.

സിപിഎം നേതാവ് ബാബുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളെജിലും ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ഷമോജിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളെജിലുമാണ് ഉള്ളത്.
 


LATEST NEWS