കേരളാ കോൺഗ്രസ് ബി ഇന്ന് കേരളാ കോൺഗ്രസ് സ്‌കറിയാ വിഭാഗത്തിൽ ലയിക്കും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളാ കോൺഗ്രസ് ബി ഇന്ന് കേരളാ കോൺഗ്രസ് സ്‌കറിയാ വിഭാഗത്തിൽ ലയിക്കും

കേരളാ കോൺഗ്രസ് ബി ഇന്ന് കേരളാ കോൺഗ്രസ് സ്‌കറിയാ വിഭാഗത്തിൽ ലയിക്കും. രാവിലെ 10 മണിക്കാണ് ലയന പ്രഖ്യാപനം. ഇടത് മുന്നണിയിൽ എത്തുന്നതിന് വേണ്ടിയാണ് ആർ ബാലകൃഷ്ണ പിള്ളയുടെ പാർട്ടി സ്‌കറിയാ വിഭാഗവുമായി ലയിക്കുന്നത്.

സിപിഎമ്മിന്റെയും സിപിഐയുടേയും സമ്മതത്തോടെയാണ് നീക്കം. ‌ലയനത്തോടെ ഒരു എംഎല്‍എ ഉള്ള പാർട്ടിയായി മാറുമെങ്കിലും തത്കാലം മന്ത്രി സ്ഥാനം ചോദിക്കുന്നില്ല എന്നാണ് ഇരു നേതാക്കളും പറയുന്നത്.

ജനാധിപത്യ കേരളാ കോൺഗ്രസ്, ലോക് താന്ത്രിക് ജനതാദൾ, ഐഎന്‍എല്‍ എന്നീ പാർട്ടികളും താമസിയാതെ ഇടതുമുന്നണിയുടെ ഭാഗമാകും എന്നാണ് സൂചന. വ്യാഴാഴ്‌ച ചേരുന്ന ഇടതുമുന്നണി യോഗം മുന്നണി വിപുലീകരണ ചർച്ചകൾക്ക് ഔദ്യോഗികമായി തുടക്കമിടും. 


LATEST NEWS