കേരള കോൺഗ്രസിന്റെ നേതാവ് പിജെ ജോസഫ് തന്നെ; ജോസ് കെ മാണി വിഭാഗത്തിന്റെ കത്ത് തള്ളണമെന്ന് സ്‌പീക്കർക്ക് കത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കേരള കോൺഗ്രസിന്റെ നേതാവ് പിജെ ജോസഫ് തന്നെ; ജോസ് കെ മാണി വിഭാഗത്തിന്റെ കത്ത് തള്ളണമെന്ന് സ്‌പീക്കർക്ക് കത്ത്

തിരുവനന്തപുരം: നിയമസഭയിൽ കേരള കോൺഗ്രസിന്റെ നേതാവ് പിജെ ജോസഫ് തന്നെയെന്നും ജോസഫിനെതരെ ജോസ് കെ മാണി വിഭാഗം നൽകിയ കത്ത് തള്ളണമെന്നും വ്യക്തമാക്കി ജോസഫ് വിഭാഗം സ്പീക്കർക്ക് കത്ത് നൽകി. പിജെ ജോസഫ് തന്നെയാണ് നിയമസഭാ കക്ഷി നേതാവെന്ന് മോൻസ് കെ ജോസഫ് പറഞ്ഞു. ചട്ടപ്രകാരമാണ് ജോസഫിനെ തെരഞ്ഞെടുത്തതെന്നും ജോസ് പക്ഷത്തിന്റെ കത്ത് സ്പീക്കർ തള്ളണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പിജെ ജോസഫിനെ കേരളകോൺഗ്രസ് ചെയർമാനായി അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം സ്പീക്കർ പി ശ്രീരാമകൃഷ്ണന് കത്തുനൽകിയിരുന്നു.

ജോസ് കെ മാണി എംപിയെ പാർട്ടി ചെയർമാനാക്കാനാണ് ജോസ് വിഭാഗത്തിന്റെ ശ്രമം. എന്നാൽ പാർട്ടിയുടെ അനിഷേധ്യ നേതാവാണ് പിജെ ജോസഫ് എന്ന് ജോസഫ് വിഭാഗം നേതാക്കൾ വാദിക്കുന്നു. ജോസഫിന്റെ നേതൃത്വം അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറാകണമെന്നാണ് അവരുടെ ആവശ്യം.  


LATEST NEWS