കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. 2018ല്‍ 90 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം.

മലയാള സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനങ്ങള്‍ നടത്തി ആറുമാസ കാലയളവിനുള്ളില്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് 50,000 രൂപയുടെ ഫെലോഷിപ്പ് നല്‍കും. അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല.

മലയാള സിനിമയുടെ നിര്‍മാണം, വിതരണം, പ്രദര്‍ശനം, രാഷ്ട്രീയ/സാംസ്കാരികമാനങ്ങള്‍, ഫോട്ടോകള്‍,നോട്ടീസുകള്‍, പാട്ടുപുസ്തകങ്ങള്‍ എന്നിവയിലൂടെയുള്ള ചലച്ചിത്രചരിത്രത്തിന്‍െറ ദൃശ്യപരമായ ഡോക്യുമെന്‍േറഷന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ഗവേഷണം നടത്താനുദ്ദേശിക്കുന്നവര്‍ അഞ്ചു പുറത്തില്‍ കവിയാത്ത വിശദമായ സിനോപ്സിസ് 2018 ഫെബ്രുവരി 15നകം കിട്ടത്തക്ക വിധം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം- 695 010 എന്ന വിലാസത്തില്‍ അയച്ചിരിക്കണം.

സിനോപ്സിസിന്‍െറ മൂല്യനിര്‍ണയത്തിന്‍െറയും അഭിമുഖത്തിന്‍െറയും അടിസ്ഥാനത്തില്‍ 10 പേര്‍ക്കാണ് ഫെലോഷിപ്പ് അനുവദിക്കുക.


LATEST NEWS