കോട്ടയത്ത് നാലംഗ കുടുംബം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോട്ടയത്ത് നാലംഗ കുടുംബം മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സംശയം

കോട്ടയം: ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍. കോട്ടയം ജില്ലയില്‍ കുരവിലങ്ങാടിനു അടുത്ത് വയലയിലാണ് അച്ഛനും അമ്മയും മക്കളേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു.

വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറേ കൂടല്ലൂര്‍ സ്വദേശി സിനോജ്(45), ഭാര്യ നിഷ (35), മക്കളായ സൂര്യ തേജസ് (12), ശിവ തേജസ്(7) എന്നിവരാണ് മരിച്ചത്.


LATEST NEWS