ഹരിവരാസനം പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹരിവരാസനം പുരസ്‌കാരം കെ എസ് ചിത്രയ്ക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് ഗായിക കെഎസ് ചിത്ര അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ജനിവരി 14 ന് സന്നിധാനത്ത് നടക്കുന്ന ചടങ്ങില്‍ ചിത്രയ്ക്ക് പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ആദ്യത്തെ ഹരിവരാസനം പുരസ്ക്കാരം 2012 ല്‍ ഡോ.കെ ജെ യേശുദാസിനാണ്‌ ലഭിച്ചത്. ജയന്‍ (ജയ-വിജയന്‍), പി ജയചന്ദ്രന്‍, എസ് പി ബാലസുബ്രഹ്മണ്യം,എം ജി ശ്രീകുമാര്‍ ഗംഗയ് അമരന്‍ തുടങ്ങിയവര്‍ ഈ പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.