സാഹസികമായി മോഷ്ടിച്ച ബൈക്ക് ഒഎൽഎക്സിൽ വിൽപ്പനക്ക് വച്ച മലയാളി അറസ്റ്റിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാഹസികമായി മോഷ്ടിച്ച ബൈക്ക് ഒഎൽഎക്സിൽ വിൽപ്പനക്ക് വച്ച മലയാളി അറസ്റ്റിൽ

മലപ്പുറം: മോഷ്ടിച്ച ബൈക്ക് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച യുവാവ് അറസ്റ്റില്‍. കൊണ്ടോട്ടി കിഴക്കേ അപ്പാര്‍ട്ട്‌മെന്റില്‍ ഹക്കീം റഹ്മാന്‍ (21) ആണ് അറസ്റ്റിലായത്. 

മഞ്ചേരി, വള്ളുവമ്പ്രം പൂക്കോട്ടൂര്‍ മേഖലകളില്‍ നിന്ന് കഴിഞ്ഞ ആറ് മാസത്തിനിടെ നാല് ബൈക്കുകള്‍ മോഷണം പോയിരുന്നു. മോഷ്ടിക്കപ്പെട്ട ബൈക്കുകള്‍ക്കായി അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കെയാണ് ഇവ ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നതായി വിവരം ലഭിച്ചത്.

പോലീസ് ആവശ്യക്കാരെന്ന വ്യാജേന ഹക്കീമിനെ സമീപിച്ച് കുടുക്കുകയായിരുന്നു. വില പറഞ്ഞ് ഉറപ്പിച്ച ശേഷം നേരത്തെ പറഞ്ഞുവച്ച സ്ഥലത്ത് ബൈക്കുമായി എത്താന്‍ ഹക്കീമിനോട് പറയുകയും അവിടെ എത്തിയപ്പോള്‍ അറസ്റ്റ് ചെയ്യുകയുമായിരുന്നു.


LATEST NEWS