ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണം; ലത്തീന്‍ സഭയ്ക്ക് പിന്നാലെ ബിഷപ്പിനെ തള്ളി മുംബൈ അതിരൂപത

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണം; ലത്തീന്‍ സഭയ്ക്ക് പിന്നാലെ ബിഷപ്പിനെ തള്ളി മുംബൈ അതിരൂപത

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മുംബൈ അതിരൂപത രംഗത്ത്. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടു. നിഷ്പക്ഷ അന്വേഷണത്തിന് ബിഷപ് മാറി നില്‍ക്കുന്നതാണ് നല്ലത്. ഇപ്പോഴത്തെ സംഭവങ്ങള്‍ സഭയുടെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും അവര്‍ വ്യക്തമാക്കി.

ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി കന്യാസ്ത്രീ മുംബൈ അതിരൂപതാധ്യക്ഷനും അയച്ചിരുന്നു. 

നേരത്തെ  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ കേരള റീജിയനും രംഗത്തെത്തിയിരുന്നു. ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നേരത്തെ സ്ഥാനമൊഴിയേണ്ടതായിരുന്നുവെന്ന് ലത്തീന്‍ സഭാ അല്‍മായ സംഘടന ആവശ്യപ്പെട്ടു. വ്യക്തിപരമായ ആരോപണങ്ങള്‍ക്ക് സഭയെ കൂട്ടുപിടിക്കരുതെന്ന് കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ ആവശ്യപ്പെട്ടു. 

ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയിലെ സമരത്തിനൊപ്പം തിരുവനന്തപുരത്തും ജലന്തറിലെ സഭാ ആസ്ഥാനത്തും പ്രതിഷേധം നടന്നു.