വാക്കുതർക്കം: തൃശ്ശൂരിലെ പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വാക്കുതർക്കം: തൃശ്ശൂരിലെ പെട്രോള്‍ പമ്പില്‍ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

തൃശ്ശൂര്‍ : പെട്രോള്‍ പമ്പില്‍ നിന്ന് സ്വന്തം ബൈക്കില്‍ പെട്രോളടിക്കാന്‍ എത്തിയ യുവാവിനെ ചുട്ടുകൊല്ലാന്‍ ശ്രമം. മറ്റത്തൂര്‍ പഞ്ചായത്തിലെ മൂന്ന് മുറിയില്‍ ആണ് സംഭവം.

മുപ്ലിയം മാണൂക്കാടന്‍ ദിലീപിനെയാണ് തീയിട്ടത്.പെട്രോള്‍ നിറച്ച ശേഷം ബൈക്ക് മാറ്റാന്‍ വൈകിയതുമായി ബന്ധപ്പെട്ട് ദിലീപും പമ്പില്‍ വന്ന മറ്റൊരാളുമായി വാക്കേറ്റമുണ്ടായിരുന്നു.

ക്ഷുഭിതനായ ആള്‍ ബൈക്കിന് തീയിട്ടുകയായിരുന്നു. ദേഹമാസകലം തീപടര്‍ന്ന ദിലീപ് സമീപത്തെ തോട്ടിലേക്ക് ചാടി. മുപ്പത് ശതമാനം പൊള്ളലേറ്റ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


പമ്പിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതി മൂന്നുമുറി ഒമ്പതുങ്ങല്‍ വട്ടപ്പറമ്പന്‍ വിനീത് (29) ആണെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ ഒളിവിലാണ്. വധശ്രമം അടക്കം 11 ഓളം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ടെന്ന് പോലീസ് പറഞ്ഞു.