ബിജെപിക്കെതിരെ മതനിരപേക്ഷ പാര്‍ടികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത‌ുവഴി നല്‍കുന്ന സന്ദേശമെന്ത‌് ?? : മുഖ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബിജെപിക്കെതിരെ മതനിരപേക്ഷ പാര്‍ടികള്‍ ഒന്നിക്കുമ്പോള്‍ രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത‌ുവഴി നല്‍കുന്ന സന്ദേശമെന്ത‌് ?? : മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് സീറ്റില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെ നേരിടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് വരുന്നത്. ബിജെപിയെ പരാജയപ്പെടുത്താന്‍ മതനിരപേക്ഷ പാര്‍ടികള്‍ ശക്തമായ പ്രവര്‍ത്തനങ്ങളും കരുത്തുറ്റ നീക്കവും നടത്തുമ്ബോള്‍ എന്തു സന്ദേശമാണ‌് കേരളത്തില്‍ മത്സരത്തിനെത്തുന്നതിലൂടെ രാഹുലും കോണ്‍ഗ്രസും നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ പ്രധാനശക്തി ഇടതുപക്ഷമാണ്. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇങ്ങനെയൊരു നീക്കം ഉചിതമാണോ എന്ന് കോണ്‍ഗ്രസ് ആലോചിക്കണം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് വഴി ജനങ്ങള്‍ക്ക് കിട്ടുന്ന സന്ദേശം എന്താണെന്നതാണ് വിഷയമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

രാഹുല്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമോ എന്ന ചോദ്യത്തിന് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കല്‍ മത്സരിച്ചു കഴിഞ്ഞ് തീരുമാനിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. 

തെരഞ്ഞടുപ്പ് പോരാട്ടം അതിന്റെ വഴിക്ക് നടക്കും. രാഹുല്‍ഗാന്ധി ഇവിടെ വന്നത് കൊണ്ട് എന്തെങ്കിലും ഒരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നുന്നില്ല. പക്ഷെ എന്ത് സന്ദേശമാണ് നിങ്ങള്‍ നല്‍കുന്നത്. ഇവിടെ വന്ന് ഇടതുപക്ഷത്തെ നേരിടുന്ന കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവ് രാജ്യത്തിന് നല്‍കുന്ന സന്ദേശമെന്താണ്. ബിജെപിയെ അല്ല ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടതെന്ന സന്ദേശമാണ് ഇതിലൂടെ രാജ്യത്ത് നല്‍കുന്നതിന് ഇടയാക്കുകയെന്നും പിണറായി പറഞ്ഞു.


LATEST NEWS