കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴ വരും ദിവസങ്ങളിലും തുടരും. മഴയോടൊപ്പം കാറ്റിനും സാധ്യതയുണ്ട്.
കേരള ലക്ഷദ്വീപ് തീരങ്ങളിൽ പടിഞ്ഞാറ്  ദിശയിൽ നിന്നും  മണിക്കൂറിൽ 35   മുതൽ 45 കിമീ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിമീ വേഗതയിലും കാറ്റടിക്കുവാൻ സാധ്യതയുണ്ട്. കൂടാത കേരള ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്‍റെ മധ്യ  ഭാഗത്തും,  തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും കടൽ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ കേരള ലക്ഷദ്വീപ് തീരങ്ങളിലും  അറബി കടലിന്‍റെ  മധ്യ  ഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, വടക്കു ഭാഗത്തും മത്സ്യബന്ധത്തിന്  പോകരുത്. ഇന്ന്  ഉച്ചക്ക്  2 മണിമുതൽ അടുത്ത 24 മണിക്കൂറിലേക്ക് ഈ മുന്നറിയിപ്പ് ബാധകമായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന മഴയില്‍ വ്യാപകമായ നാശനഷ്ടമാണ് സംസ്ഥാനത്തുള്ളത്.
 കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പുയര്‍ന്നതിനാല്‍ തെന്‍മല ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു. ഡാമില്‍ ജലനിരപ്പ് 111.56 അടിയായതോടെയാണ് ഷട്ടറുകള്‍ മൂന്നിഞ്ച് വീതം ഉയര്‍ത്തിയത്. ഡാമിന്‍റെ ശേഷി 115.82 മീറ്ററാണ്. ഇടുക്കിയില്‍ മഴ കുറഞ്ഞെങ്കിലും നീരൊഴുക്കില്‍ മാറ്റം വന്നിട്ടില്ല. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 133 അടിയിലെത്തി നില്‍ക്കുകയാണ്.


LATEST NEWS