ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാടോടികൾ കൈകാര്യം ചെയ്തു, തലയ്ക്കു മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ പീഡനശ്രമമെന്ന് അറിഞ്ഞിട്ടും വെറുത വിട്ട പോലീസ് കേസായപ്പോൾ  അന്വേഷിച്ച് കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാടോടികൾ കൈകാര്യം ചെയ്തു, തലയ്ക്കു മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ പീഡനശ്രമമെന്ന് അറിഞ്ഞിട്ടും വെറുത വിട്ട പോലീസ് കേസായപ്പോൾ  അന്വേഷിച്ച് കണ്ടെത്തി

കണ്ണൂര്‍: തലയ്ക്കു മുറിവേറ്റ് ചോരയൊലിപ്പിച്ച് സംശയാസ്പദമായ നിലയില്‍ കണ്ടയാള്‍ കാര്യം അന്വേഷിച്ചപ്പോള്‍ ബാലപീഡനം നടത്താൻ ശ്രമം എന്നു കുറ്റസമ്മതം. കാര്യം അറിഞ്ഞിട്ടും കേസെടുക്കാതെ വെറുതേ വിട്ടയാളെ ഒടുവില്‍ കേസായപ്പോള്‍ പോലീസിന് ഒളിവില്‍ നിന്നും അന്വേഷിച്ച് കണ്ടുപിടിക്കേണ്ടി വന്നു. 

കണ്ണൂര്‍ പയ്യന്നൂരില്‍ അമ്മയ്‌ക്കൊപ്പം രാത്രി തെരുവില്‍ ഉറങ്ങിക്കിടന്ന ഏഴു വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കസ്റ്റഡിയില്‍ എടുത്ത പയ്യന്നൂര്‍ സ്വദേശി ബേബി രാജന്‍ പ്രതി.

കഴിഞ്ഞ ദിവസം ഇയാള്‍ ബംഗളുരുവിലാണു പോലീസിന്റെ പിടിയിലായത്. അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന ബാലികയെ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ബെക്കിലെത്തി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്നാണു കേസ്. മകളുടെ നിലവിളി കേട്ട് മാതാപിതാക്കള്‍ ബഹളമുണ്ടാക്കിയതോടെ ശ്രമം പരാജയപ്പെട്ടു. 

തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ബാലികയുടെ നിലവിളിയോടെ പൊളിഞ്ഞതിനു പിന്നാലെ നാടോടി കുടുംബങ്ങള്‍ ബേബി രാജനെ കെയേറ്റം ചെയ്തു. തലയ്ക്കു മുറിവേറ്റ് ചോരയൊലിപ്പിച്ച് സംശയാസ്പദമായ നിലയില്‍ കണ്ട ഇയാളെ അന്നു രാത്രി തന്നെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരെയും പോലീസ് സ്‌റ്റെഷനിലേക്ക്  വിളിപ്പിച്ചു. കാര്യമറിഞ്ഞിട്ടും ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു.

ബാലികയെ പീഡിപ്പിക്കാന്‍ നടന്ന ശ്രമം രാത്രി തന്നെ അറിഞ്ഞിട്ടും പോലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ഇയാള്‍ ബംഗളുരുവിലേക്കാണു കടന്നതെന്നു മൊെബെല്‍ ഫോണ്‍ സിഗ്നലുകള്‍ പരിശോധിച്ചാണു കണ്ടെത്തിയത്. പയ്യന്നൂര്‍ നഗരസഭാ സ്‌റ്റേഡിയത്തോടു ചേര്‍ന്നാണ് ഏറെക്കാലമായി ബാലികയുടെ കുടുംബം താമസിക്കുന്നത്.