റെക്കോർഡിട്ട് തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെക്കോർഡിട്ട് തോമസ് ഐസക്കിന്റെ ബജറ്റ് പ്രസംഗം

തിരുവനന്തപുരം:   ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി എന്ന റെക്കോര്‍ഡ് ഇനി ഡോ തോമസ് ഐസക്കിന് സ്വന്തം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആണ് ഇക്കാര്യത്തില്‍ ഐസക്ക് മറികടന്നത്. രണ്ട് മണിക്കൂറും 57 മിനിട്ടും നീണ്ടുനിന്നതായിരുന്നു ഐസക്ക് അവതരിപ്പിച്ച, പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഥമ ബജറ്റ്. ഐസക്കിന്റെ ഏഴാം ബജറ്റ് കൂടിയായിരുന്നു ഇന്നത്തേത്.നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല' എന്ന് ശ്രീനാരായണ ഗുരുവിന്റെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു തോമസ് ഐസക് തന്റെ ബ‌ഡ്‌ജറ്റ് പ്രസംഗം ആരംഭിച്ചത്.  

 

അന്തരിച്ച കവി ഒ.എൻ.വി കുറുപ്പിന്റെ ദിനാന്തം എന്ന കവിതയിലെ 'ഏതീരടി ചൊല്ലി നിർത്തണമെന്നറിയാതെ ഞാനെന്തിനോ കാതോർത്തു നിൽക്കവെ എന്ന വരികൾ ഉദ്ധരിച്ചാണ് ഐസക് ബഡ്‌ജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.      


LATEST NEWS