കൂടത്തായി കേസ്: റവന്യു ഉദ്യാഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൂടത്തായി കേസ്: റവന്യു ഉദ്യാഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

തി​രു​വ​ന​ന്ത​പു​രം: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളി വ്യാജ ഒസിയത്ത് തയാറാക്കിയതില്‍ റവന്യു ഉദ്യാഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ റവന്യു ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാല്‍ റവന്യു വകുപ്പ് പരിശോധന നടത്തി നടപടിയെടുക്കും. വ്യാജ വില്‍പത്രം സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്ന ഘ​ട്ട​ത്തി​ല്‍ ത​ന്നെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് മ​ന്ത്രി നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു. ക​ള​ക്ട​റു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ നേ​ര​ത്തെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​റും നി​ല​വി​ല്‍ ത​ഹ​സി​ല്‍​ദാ​റു​മാ​യ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് ജോ​ളി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ​യും താ​മ​ര​ശേ​രി ത​ഹ​സി​ല്‍​ദാ​ര്‍ ഓ​ഫീസ്, കൂ​ട​ത്താ​യി വി​ല്ലേ​ജ് ഓ​ഫീ​സ് എന്നിവടങ്ങളിലെ ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും. അന്വേഷണം സംബന്ധിച്ച നിര്‍ദ്ദേശം റവന്യൂ സെക്രട്ടറിക്കാണ് മന്ത്രി നല്‍കിയത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ന്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് നി​ര്‍​ദ്ദേ​ശം.
 


LATEST NEWS