കണ്ണൂരില്‍ ചേ​ലേ​രി ഈ​ശാ​നമം​ഗ​ലം ക്ഷേത്രത്തില്‍ കവര്‍ച്ച

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കണ്ണൂരില്‍ ചേ​ലേ​രി ഈ​ശാ​നമം​ഗ​ലം ക്ഷേത്രത്തില്‍ കവര്‍ച്ച

കണ്ണൂര്‍: കണ്ണൂരില്‍ ക​ണ്ണാ​ടി​പ്പ​റ​മ്ബ് ചേ​ലേ​രി ഈ​ശാ​നമം​ഗ​ലം ക്ഷേ​ത്ര​ത്തി​ല്‍ ഭ​ണ്ഡാ​രം കു​ത്തിപ്പൊ​ളി​ച്ച്‌ ക​വ​ര്‍​ച്ച. ക്ഷേത്രത്തിന്‍റെ പു​റ​ത്തു​ള്ള ഭ​ണ്ഡാ​ര​വും നാ​ല​മ്ബ​ല​ത്തി​നു​ള്ളി​ലു​ള്ള ര​ണ്ട് ഭ​ണ്ഡാ​ര​വു​മാ​ണ് കു​ത്തിപ്പൊളിച്ച്‌ ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്. 

ക്ഷേത്രത്തിലെ ഓഫീസ് ഫയലുകളും മറ്റും വാരി വലിച്ചിട്ട നിലയിലാണ്. എത്ര പണം നഷ്ടപ്പെട്ടുവെന്ന് കണക്കാക്കിയിട്ടില്ല. ക്ഷേത്ര പൂജാരിയാണ് പുലര്‍ച്ചെ മോഷണം നടന്നതറിയുന്നത്. 

പോലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
 


LATEST NEWS