റെയിൽവേ ട്രാ​ക്ക് ന​വീ​ക​ര​ണം; എ​റ​ണാ​കു​ള​ത്തു വ്യാ​ഴാ​ഴ്ച ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റെയിൽവേ ട്രാ​ക്ക് ന​വീ​ക​ര​ണം; എ​റ​ണാ​കു​ള​ത്തു വ്യാ​ഴാ​ഴ്ച ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​നു നി​യ​ന്ത്ര​ണം

കൊ​ച്ചി: എ​റ​ണാ​കു​ളം ടൗ​ണ്‍ സ്റ്റേ​ഷ​നും ഇ​ട​പ്പ​ള്ളി​ക്കു​മി​ട​യി​ല്‍ ട്രാ​ക്ക് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ വ്യാ​ഴാ​ഴ്ച ഈ ​പാ​ത​യി​ല്‍ ട്രെ​യി​നു​ക​ള്‍​ക്കു നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തു​മെ​ന്നു റെ​യി​ല്‍​വേ അ​റി​യി​ച്ചു. 

ഗു​രു​വാ​യൂ​ര്‍ സ്റ്റേ​ഷ​നി​ല്‍​നി​ന്നു രാ​ത്രി 9.25ന് ​പു​റ​പ്പെ​ടു​ന്ന ഗു​രു​വാ​യൂ​ര്‍-​ചെ​ന്നൈ എ​ഗ്മോ​ര്‍ എ​ക്സ്പ്ര​സ് (16128) ര​ണ്ടു മ​ണി​ക്കൂ​ര്‍ വൈ​കി 11.25ന് ​പു​റ​പ്പെ​ടും. മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സ് (16348) ആ​ലു​വ സ്റ്റേ​ഷ​നി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പി​ടി​ച്ചി​ടും. മ​ധു​ര-​തി​രു​വ​ന​ന്ത​പു​രം അ​മൃ​ത എ​ക്സ്പ്ര​സ് (16344), മം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം മാ​വേ​ലി എ​ക്സ്പ്ര​സ് (16603) എ​ന്നി​വ ചാ​ല​ക്കു​ടി-​അ​ങ്ക​മാ​ലി സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ അ​ര​മ​ണി​ക്കൂ​ര്‍ പി​ടി​ച്ചി​ടും. 

പൂ​ന-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (22150) ക​ള​മ​ശേ​രി-​ഇ​ട​പ്പ​ള്ളി സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ ര​ണ്ട​ര മ​ണി​ക്കൂ​റും പാ​റ്റ്ന-​എ​റ​ണാ​കു​ളം പ്ര​തി​വാ​ര എ​ക്സ്പ്ര​സ് (16360) ക​ള​മ​ശേ​രി​യി​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​റി​ലേ​റെ​യും പി​ടി​ച്ചി​ടും. ഹൂ​ബ്ലി-​കൊ​ച്ചു​വേ​ളി എ​ക്സ്പ്ര​സ് (12777) ചാ​ല​ക്കു​ടി സ്റ്റേ​ഷ​നി​ല്‍ 45 മി​നി​റ്റ് പി​ടി​ച്ചി​ടും.


LATEST NEWS