ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹിതനായി

പുതുച്ചേരി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. വടകര സ്വദേശിനിയാണ് വധു. പുതുച്ചേരിയിലെ സിദ്ധാന്തന്‍കോവിലില്‍ വെച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ മനോജിന്റെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

ടി.പി ചന്ദ്രശഖരന്‍ കേസില്‍ ജീവപരന്ത്യം കേസില്‍ ശിക്ഷിക്കപ്പെട്ട് വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മനോജ് മൂന്ന് ദിവസം മുമ്ബാണ് പരോളിന് ഇറങ്ങുകയായിരുന്നു.  മതപരമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

15 ദിവസത്തെ പരോളാണ് ജയില്‍ സൂപ്രണ്ടാണ് കിർമാണി മനോജിന് പരോള് അനുവദിച്ചത്.