ഏറ്റുമാനൂരിൽ ഗൃഹോപകരണ ശാലയുടെ ഗോഡൗണിൽ വൻ തീപ്പിടുത്തം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഏറ്റുമാനൂരിൽ ഗൃഹോപകരണ ശാലയുടെ ഗോഡൗണിൽ വൻ തീപ്പിടുത്തം

ഏറ്റുമാനൂരിൽ ഗൃഹോപകരണ ശാലയുടെ ഗോഡൗണിൽ വൻ തീപ്പിടുത്തം. തെള്ളകത്ത് പ്രവർത്തിക്കുന്ന ഗോഡൗണിനു പുലർച്ചെ രണ്ടരയോടെയാണു തീപ്പിടിച്ചത്. അഗ്നിബാധയിൽ ഗോഡൗണിലെ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂക്യൂട്ടാണ് തീ പടരാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. എട്ട് കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഗ്നിശമന സേനയുടെ പത്തു യൂണിറ്റുകളെത്തിയാണു തീ അണച്ചത്. ഞ്ച് മണിയോടെ തീ നിയന്ത്രണ വിധേയമായി. സമീപത്തെ കടകളിലേക്കു തീ പടരുന്നതു തടയാനായതു വൻ ദുരന്തം ഒഴിവാക്കി. 


LATEST NEWS