പുല്ലയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം പത്ത് ദിവസത്തിന് ശേഷം കണ്ടെത്തി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പുല്ലയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം പത്ത് ദിവസത്തിന് ശേഷം കണ്ടെത്തി

കോട്ടയം മുണ്ടക്കയത്ത്​ പുല്ലയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അടൂർ സ്വദേശി ഷാഹുൽ(21) ​ന്റെ മൃതദേഹമാണ്​ പുല്ലയാറിൽ നിന്ന്​ 18 കിലോമീറ്റർ അകലെ എരുമേലി ഒാരങ്കൽ കടവിൽ നിന്നും കണ്ടെത്തിയത്​. ഇന്ന്​ രാവിലെ ഏഴോടെ ഒഴുകി വരുന്ന നിലയിലാണ്​ മൃതദേഹം നാട്ടുകാർ ക​ണ്ടത്​. ഇൗ മാസം 16നായിരുന്നു ഷാഹുലിനെ കാണാതായത്​. കൂടെ അപകടത്തിൽപെട്ട സുഹൃത്ത് പ്രവീണിന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്നു.

പുല്ലയാറിൽ വെള്ളം ഉയർന്നപ്പോൾ ഷാഹുലും സുഹൃത്ത്​ പ്രവീണും മീൻ പിടിക്കാനെത്തിയതാണ്​ ദുരന്തത്തിലേക്ക്​ നയിച്ചത്​. കാൽ വഴുതി വെള്ളത്തിൽ വീണ പ്രവീണിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഷാഹുലിനെയും കാണാതാവുകയായിരുന്നു. ഇരുവരെയും കാണാതായി മൂന്നു ദിവസങ്ങൾക്ക്​ ശേഷം 19ന്​ പ്രവീണി​ന്റെ  മൃതദേഹം മണിമലയാറ്റിലെ മൂരിക്കയത്തു നിന്ന്​ കണ്ടെത്തിയിരുന്നു. 

മുണ്ടക്കയത്ത്​ സ്വകാര്യ ക്രഷറിൽ ജോലിക്കെത്തിയതായിരുന്നു ഷാഹുലും പ്രവീണും. 


LATEST NEWS