കോഴിക്കോട് വീട് കുത്തിത്തുറന്ന് 13 പവനും പണവും കൊള്ളയടിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോഴിക്കോട് വീട് കുത്തിത്തുറന്ന് 13 പവനും പണവും കൊള്ളയടിച്ചു

കോഴിക്കോട്: കുടുംബാംഗങ്ങള്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണവും 75,000 രൂപയും കൊള്ളയടിച്ചു. കോഴിക്കോട് ചേളന്നൂരിലെ മുതുവാട്ട് താഴം സ്വദേശി ദിവാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. 

സംഭവത്തെ തുടര്‍ന്ന് കാക്കൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും എത്തി തെളിവെടുത്തു.

വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് കയറിയ മോഷ്ടാവ് നാല് വാതിലുകളുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്. അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവുമാണ് കുത്തിത്തുറന്ന് മോഷ്ടിച്ചത്. 

വീട്ടുകാരുടെ യാത്രയെക്കുറിച്ച്‌ അറിഞ്ഞവരാകും കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 


LATEST NEWS